'കേന്ദ്ര സഹായം കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ സമഗ്രമായ മുന്നേറ്റത്തിന് വേഗത നല്‍കും’ : കെ സുരേന്ദ്രന്
കൊച്ചി: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 405 കോടിയുടെ സഹായം അനുവദിച്ച കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കേന്ദ്ര സഹായം കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ സമഗ്രമായ മുന്നേറ്റത്തിന് വേഗത നല്‍കും. മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ നാഴികക്കല്ലാവും ഈ സഹായം എന്നകാര്യത്തില്‍ തര്‍ക്കമില്ല.
എം ജി സര്‍വ്വകലാശാലയ്ക്ക് ഇരുപതു കോടി രൂപ ലഭിക്കും. സനാതന ധര്‍മ്മ കോളേജ് ആലപ്പുഴ, മാറമ്പള്ളി എം ഇ എസ് കോളേജ്, കളമശ്ശേരി സെന്റ് പോള്‍സ് കോളേജ്, മൂലമറ്റം സെന്റ് ജോസഫ്സ് കോളേജ്, ഉദുമ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ്, കോഴിക്കോട് സാമൂറിന്‍ ഗുരുവായൂരപ്പന് കോളേജ്, മണ്ണാര്‍ക്കാട് എം ഇ എസ് കല്ലടി കോളേജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജ്, മുട്ടില്‍ ഡബ്ള്യു എം ഓ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവയ്ക്കാണ് അഞ്ചു കോടി രൂപ വീതം നല്‍കും.
വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകള്‍ക്ക് പത്തു കോടി രൂപ വീതവും ലഭിക്കും. കേരളത്തിനോട് നരേന്ദ്രമോദി സര്‍ക്കാര്‍ കാണിക്കുന്ന കരുതലിന്റെ അവസാനത്തെ ഉദാഹരണമാണ് 405 കോടിയുടെ സഹായമെന്നും കെ സുരേന്ദ്രന് പറഞ്ഞു.