സിപിഎമ്മിന് ഇനി തിരിച്ചു വരാനാകില്ല, രാജ്യത്ത് സിപിഎമ്മിനെ കാണണമെങ്കില്‍ ഇനി പട്ടിയെ കൂട്ടി തെരഞ്ഞു നടക്കണം : കെ സുധാകരന്‍
k sudhakaran

കൊച്ചി : സിപിഎമ്മിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. സിപിഎമ്മിന് ഇനി തിരിച്ചു വരാനാകില്ലെന്നും രാജ്യത്ത് സിപിഎമ്മിനെ കാണണമെങ്കില്‍ പട്ടിയെ കൂട്ടി തെരഞ്ഞു നടക്കണമെന്നും സുധാകരന്‍ പറഞ്ഞു.തൃക്കാക്കര നിയോജക മണ്ഡലം യുഡിഎഫ് തെരഞ്ഞടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ്, കെ സുധാകരന്‍ സിപിഎമ്മിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം നടത്തിയത്.

'കോണ്‍ഗ്രസ് ക്ഷീണിച്ചിട്ടുണ്ട്, പക്ഷേ ഞങ്ങള്‍ തിരിച്ച്‌ വരും. കോണ്‍ഗ്രസിനെ തിരിച്ചു കൊണ്ടുവരാനുള്ള തന്ത്രങ്ങള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്. പക്ഷേ, സിപിഎമ്മിന് ഇനി തിരിച്ചു വരാനാകില്ല. രാജ്യത്ത് സിപിഎമ്മിനെ കാണണമെങ്കില്‍ പട്ടിയെ കൂട്ടി തെരഞ്ഞു നടക്കണം,' സുധാകരന്‍ വ്യക്തമാക്കി.

അതേസമയം, തൃക്കാക്കരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അമിതമായ ആത്മവിശ്വാസം മാറ്റി വെച്ച്‌, വിജയത്തിനായി കഠിനാദ്ധ്വാനം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ കെ റെയില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്നും തൃക്കാക്കരയിലെ ജനങ്ങളെ പേടിച്ച്‌, കെ റെയില്‍ കല്ലുകള്‍ ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Share this story