കണ്ണൂരിൽ മൂന്നാം റൗണ്ടിലും സുധാകരൻ മുന്നേറുന്നു, മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഉൾപ്പെടെ എൽഡിഎഫിന് തിരിച്ചടി

sudhakaran pinarayi

കണ്ണൂർ : മൂന്നാം റൗണ്ട് പിന്നിട്ടപ്പോൾ കണ്ണൂരില്‍ എൽ.ഡിഎഫ് സ്ഥാനാർത്ഥി എം.വി. ജയരാജനെതിരെ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ മുന്നേറുന്നു. സുധാകരന്റെ ഭൂരിപക്ഷം 12 മണി പിന്നിടുമ്പോഴെക്കും സുധാകരൻ്റെ ഭൂരിപക്ഷം 40824 കടന്നു. കേരളത്തില്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കണ്ണൂരിലെ യുഡിഎഫ് വിജയത്തില്‍ പല നേതാക്കള്‍ക്കും സംശയമുണ്ടായിരുന്നു. കെപിസിസി അധ്യക്ഷനായ സുധാകരനെ സംബന്ധിച്ചും കണ്ണൂർ അഭിമാനപോരാട്ടമായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടം ഉൾപ്പെടെ ആദ്യ റൗണ്ടിൽ കെ.സുധാകരൻ ലീഡ് ചെയ്തു പോസ്റ്റൽ വോട്ടിൽ മുന്നേറിയെങ്കിലും മറ്റൊരു ഘട്ടത്തിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി ജയരാജന് ലീഡ് നിലയിൽ മുന്നിട്ട് നിൽക്കാൻ കഴിഞ്ഞില്ല. ഇത്തവണ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായ എം.വി. ജയരാജൻ കളത്തിലിറങ്ങിയത്. 

celebbration udf

ഒരു കാലത്ത് സുധാകരന്റെ കടുത്ത അനുയായിയായിരുന്ന ബിജെപി സ്ഥാനാർഥി രഘുനാഥ് യുഡിഎഫ് വോട്ടുകളില്‍ വിള്ളലുണ്ടാക്കുമെന്നാണ് കരുതിയത്. അതുണ്ടായില്ല. സുധാകരനെ സംബന്ധിച്ച്‌ കെപിസിസി അധ്യക്ഷസ്ഥാനം ഉറപ്പിക്കാനുള്ള ആശ്വാസ വിജയത്തിലേക്കാണ് നീങ്ങുന്നത്. എൻ.ഡി.എ സ്ഥാനാർത്ഥി സി.രഘുനാഥ് കോൺ ഗ്രസ് വോട്ടുകളിൽ വിള്ളലുകൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ചുവെങ്കിൽ 40,000 വോട്ടുകളിൽ മാത്രമാണ് നിൽക്കുന്നത്.

വോട്ടെണ്ണൽ പുർത്തിയാകുമ്പോൾ കഴിഞ്ഞ തവണത്തെ 68,000 വോട്ടുകൾ നിലനിർത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുധാകരൻ്റെ മുന്നേറ്റത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചു കൊണ്ടു ഡി.സി.സി ഓഫിസിൽ പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും മുദ്രാവാക്യം വിളിച്ചും ആഹ്ളാദ പ്രകടനവും നടത്തി തളിപ്പറമ്പ്, മട്ടന്നൂർ, ധർമ്മടം മണ്ഡലമുൾപ്പെട്ട സി.പി.എം ശക്തികേന്ദ്രങ്ങളിൽ പ്രതീക്ഷിച്ച വോട്ടുകൾ എൽ.ഡി.എഫിന് നേടാനാവാത്തത് വിജയ പ്രതീക്ഷയ്ക്ക് മങ്ങൽ ഏൽപ്പിച്ചു.

Tags