കെ. മുരളീധരനെ വയനാട്ടിൽ മത്സരിപ്പിക്കാൻ തയ്യാറെന്ന് സുധാകരൻ

dgdsg

കണ്ണൂർ : കെ. മുരളീധരനെ വയനാട്ടിൽ മത്സരിപ്പിക്കുന്നതിൽ തടസമില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. കണ്ണൂർ വിമാനതാവളത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എവിടെ മത്സരിക്കാനും യോഗ്യനായ നേതാവാണ് മുരളീധരൻ.

 വേണമെങ്കിൽ കെ.പി.സി.സി അധ്യക്ഷ സ്ഥാനവും മുരളീധരന് നൽകാം. താൻ അതിൽ കടിച്ചു തൂങ്ങില്ലെന്നും ' സുധാകരൻ പറഞ്ഞു. ആലത്തൂരിൽ രമ്യ ഹരിദാസിൻ്റെ പരാജയത്തിന് കാരണം പരിശോധിക്കും. തൃശൂരിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ നടപടി സ്വീകരിക്കും. കേരള കോൺഗ്രസിനെ യു.ഡി.എഫിലേക്ക് തിരികെ കൊണ്ടു വരണമെന്നാണ് തൻ്റെ വ്യക്തിപരമായ തീരുമാനം. മുന്നണിയിൽ ആലോചിച്ചു ഈ കാര്യത്തിൽ തീരുമാനമെടുക്കണം. യു.ഡി.എഫിന് കെ.എം മാണിയെ മറക്കാനാവില്ലെന്നും സുധാകരൻ പറഞ്ഞു.

Tags