മുഴുവൻ സീറ്റുകളിൽ വിജയിക്കുമെന്ന് പ്രതീക്ഷ : കെ. സുധാകരൻ

google news
sudhakaran

കണ്ണൂർ : കേരളത്തിൻഅവസാനം വരെ മുഴുവൻ സീറ്റുകളിൽ ജയിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് കെ.സുധാകരൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 പോസ്റ്റൽ വോട്ട് എണ്ണിയപ്പോൾ തന്നെ ട്രെൻഡ് വ്യക്തമായിരുന്നു. രാഷ്ട്രീയ അന്തരീക്ഷം യു.ഡി.എഫിന് അനുകുലമാണ് തൻ്റെ ഭൂരിപക്ഷം അൻപതിനായിരത്തിന് മുകളിൽ കടക്കുമെന്നാണ് പ്രതീക്ഷയെന്ന് സുധാകരൻ പറഞ്ഞു.