കെ റെയിൽ : മെട്രോമാൻ ഇ. ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി
cm pinarayi vijayan silverline

സിൽവർ ലൈൻ പദ്ധതിയിൽ മെട്രോമാൻ ഇ. ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി മുടക്കാനായി മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ് നടന്നയാളും കേന്ദ്രമന്ത്രിയും ചേർന്നാണ് നിവേദനം നൽകിയത്. 

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ അർദ്ധ അതിവേ​ഗ പാതയാകാമെന്നും എന്നാൽ കേരളത്തിൽ ഇതൊന്നും പാടില്ലെന്നുമാണ് ഇവരുടെ നിലപാട്. റെയിൽവേ മന്ത്രാലയത്തിന്റെ കൂടി പങ്കാളിത്തമുള്ള പദ്ധതിയാണ് സിൽവർ ലൈനെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് എൽഡിഎഫ് പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിച്ച വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ റെയിൽ കേരളത്തെ രണ്ടായി വിഭജിക്കുമെന്നും പാത വന്നാൽ വെള്ളപ്പൊക്കം ഉണ്ടാകുമെന്നുമുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. പദ്ധതി യാഥാർത്ഥ്യമായാൽ കാർബൺ ബഹിർഗമനം കുറയും. പ്രകൃതിക്കെതിരായ വികസനം എൽഡിഎഫിന്റെ അജണ്ടയല്ല. സാമൂഹിക ആഘാത, പരിസ്ഥിതി പഠനത്തിലൂടെ പരമാവധി ആഘാതം ഒഴിവാക്കിയും നഷ്ടപരിഹാരം ഉറപ്പാക്കിയുമാകും കെ റെയിൽ നടപ്പിലാക്കുന്നത്. ജനങ്ങളെ വഴിയാധാരമാക്കിയുള്ള വികസനം എൽഡിഎഫ് നടത്തില്ല. 

Share this story