കെ റെയിലിൽ സി.പി.ഐ ഉൾപ്പടെയുള്ള ഘടകകക്ഷികൾക്ക് പൂർണ യോജിപ്പ് : ഇ.പി ജയരാജൻ
ep jayarajan

ഇടതുപക്ഷജനാധിപത്യ മുന്നണിയിലെ വലുതും ചെറുതുമായ എല്ലാ പാർട്ടികൾക്കും ഒരേ രാഷ്ട്രീയ നയമാണുള്ളതെന്നും കെ റെയിലിൽ സി.പി.ഐ ഉൾപ്പടെയുള്ള ഘടകകക്ഷികൾക്ക് പൂർണമായ യോജിപ്പാണെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. 

എന്നാൽ ഘടകകക്ഷികൾക്ക് ഈ വിഷയത്തിൽ എതിർപ്പുണ്ടെന്ന് വരുത്തിത്തീർക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നത്. എന്താണവരുടെ ലക്ഷ്യമെന്നറിയില്ല. എൽ.ഡി.എഫ് കൺവീനറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 

Share this story