കാക്ക കുളിച്ചാൽ കൊക്കാകില്ല എന്നതുപോലെ കൊക്ക് കുളിച്ചാൽ കാക്കയാകില്ല : മന്ത്രി കെ. രാധാകൃഷ്ണൻ

google news
k radhakrishnan

തിരുവനന്തപുരം : കാക്ക കുളിച്ചാൽ കൊക്കാകില്ല എന്നതുപോലെ കൊക്ക് കുളിച്ചാൽ കാക്കയാകില്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. നർത്തകനായ ഡോക്ടർ ആർ.എൽ.വി രാമകൃഷ്ണന് നേർക്ക് കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപ പരാമർശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

ആർ.എൽ.വി രാമകൃഷ്ണനെപ്പോലെയുള്ളവർക്ക് സർക്കാർ എന്നും പിന്തുണ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രാമകൃഷ്ണനെപ്പോലെയുള്ളവർക്ക് സർക്കാർ വേദികൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Tags