ഓരോ ക്ഷേത്രങ്ങള്‍ക്കും ഓരോ രീതിയാണ്, രാഷ്ട്രീയം പോലെ തീരുമാനിക്കേണ്ട കാര്യമല്ലിത് : കെ മുരളീധരന്‍
Jan 5, 2025, 10:20 IST
കോഴിക്കോട് : ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിക്കണമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് പ്രതികരണവുമായി കെ മുരളീധരന്‍. ഓരോ ക്ഷേത്രങ്ങള്‍ക്കും ഓരോ രീതിയാണെന്നും ആ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തന്ത്രിമാരാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
രാഷ്ട്രീയം പോലെ തീരുമാനിക്കേണ്ട കാര്യമല്ലിതെന്നും അത്തരം കാര്യങ്ങള്‍ ക്ഷേത്രങ്ങള്‍ക്ക് വിട്ടുകൊടുക്കേണ്ടതാണെന്നും അതില്‍ കയറി പരിഷ്‌കാരങ്ങള്‍ വരുത്താന്‍ നില്‍ക്കേണ്ട എന്നും മുരളീധരന്‍ പറയുന്നു. തൊഴുകല്‍ പഴയ രീതിയാണ്, അതുകൊണ്ട് ആരെങ്കിലും അമ്പലത്തില്‍ കയറി ഹായ് പറയുമോ എന്നും മുരളീധരന്‍ ചോദിച്ചു.