അടിച്ചാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചടിക്കുമെന്ന് കെ മുരളീധരന്‍
Tue, 14 Jun 2022

യുവാക്കളെ ആക്രമിച്ച ഇ പി ജയരാജനെതിരെയാണ് ആദ്യേ കേസെടുക്കേണ്ടതെന്നും മുരളീധരന്‍
അടിച്ചാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചടിക്കുമെന്ന് കെ മുരളീധരന്‍ എം പി. ഇനി ഗാന്ധിസം പറഞ്ഞ് നിന്നിട്ട് കാര്യമില്ല. തെരുവില്‍ നേരിട്ടാല്‍ തിരിച്ചും നേരിടും. സുരക്ഷ ഒരുക്കേണ്ടത് ഭരിക്കുന്നവരുടെ ഉത്തരവാദിത്തമാണെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ മുരളീധരന്‍ പറഞ്ഞു. ഗാന്ധി പ്രതിമയുടെ തലവെട്ടിയ സി പി എം ആര്‍ എസ് എസിന് തുല്ല്യമാണ്.
മുഖ്യമന്ത്രിക്കെതിരെ വാക്കിലൂടെയാണ് വിമാനത്തില്‍ പ്രതിഷേധിച്ചത്. മാന്യമായിട്ടായിരുന്നു പ്രതിഷേധം. ആ ചെറുപ്പാക്കാരെ കോണ്‍ഗ്രസ് ശ്രമിക്കും. കേരളത്തിലെ തെരുവുകള്‍ ചോരക്കളമാക്കാനാണ് മാര്‍കിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നത്. യുവാക്കളെ ആക്രമിച്ച ഇ പി ജയരാജനെതിരെയാണ് ആദ്യേ കേസെടുക്കേണ്ടതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.