കേരളത്തിൽ ബിജെപിക്ക് ലഭിക്കുക വട്ടപൂജ്യം; പ്രതീക്ഷകളെല്ലാം വോട്ടെണ്ണിയാൽ തീരും; കെ മുരളീധരൻ

k muraleedharan

തൃശൂർ: കേരളത്തിൽ ബിജെപിക്ക് വട്ടപൂജ്യമായിരിക്കും ലഭിക്കുകയെന്ന്  തൃശൂ‍ർ ലോക്സഭയിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ.  ബിജെപിയുടെ പ്രതീക്ഷ വോട്ടെണ്ണലിന്റെ തലേദിവസം വരെ മാത്രമാണെന്നും വോട്ടെണ്ണിയാൽ ആ പ്രതീക്ഷകളെല്ലാം തീരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തൃശൂരിൽ താൻ തന്നെ ജയിക്കുമെന്നും എൽഡിഎഫ് രണ്ടാം സ്ഥാനത്തേക്കും ബിജെപി മൂന്നാം സ്ഥാനത്തേക്കും പോകുമെന്നും കെ മുരളീധരൻ പറഞ്ഞു. എൽഡിഎഫ് സഹായിച്ചാലെ സുരേഷ് ഗോപിക്ക് രണ്ടാമതെങ്കിലും എത്താനാകൂവെന്നും ആറ്റിങ്ങലിൽ ബിജെപി സ്ഥാനാർ‌ത്ഥി വി മുരളീധരനെ പോലും അതിശയിപ്പിക്കുന്ന സർവ്വേ ഫലമാണ് പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . 

 
 

Tags