കെ കെ ശൈലജ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

google news
shailaja teacher

കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥികളായ എളമരം കരീമും കെ കെ ശൈലജയും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. എല്‍ ഡി എഫ് നേതാക്കള്‍ക്കൊപ്പം കോഴിക്കോട് കളക്ടറേറ്റില്‍ എത്തി, 11 മണിക്കാണ് ഇരുവരും പത്രിക സമര്‍പ്പിക്കുക.

''ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയാണ്. ഇതുവരെ എല്ലാവരും നല്‍കിയ സ്‌നേഹവും കരുതലുമാണ് എന്റെ കരുത്ത്. തുടര്‍ന്നും നിങ്ങളുടെ സ്‌നേഹ വാത്സല്യം എന്നോടൊപ്പം ഉണ്ടാവണമെന്ന് ''കെ ശൈലജ പ്രതികരിച്ചു.

ശൈലജ ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തിലും വടകര കോടതിക്ക് സമീപമുള്ള ഗാന്ധി പ്രതിമയിലും പുഷ്പചക്രം അര്‍പ്പിച്ചാണ് പത്രിക നല്‍കാനെത്തുക. കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ എന്‍ ഡി എ സ്ഥാനാര്‍ഥികളും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

എളമരം കരീം ജില്ലാ കളക്ടര്‍ക്കും ശൈലജ കോഴിക്കോട് എ ഡി എമ്മിനും നാമനിര്‍ദ്ദേ പത്രിക നല്‍കും. എളമരം കരീം 7 മണിക്ക് നടുവട്ടത്ത് പേരോത്ത് രാജീവന്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് കോഴിക്കോട് കടപ്പുറം രക്തസാക്ഷി മണ്ഡപത്തില്‍ സ്വാതന്ത്ര്യ സമര പോരാളികള്‍ക്കും സ്മരണാഞ്ജലി അര്‍പ്പിക്കും

Tags