കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് എതിരെ സൈബര്‍ ആക്രമണം ; കേസെടുത്ത് പോലീസ്

Cyber ​​attack against Kerala High Court judge Justice Devan Ramachandran; Police registered a case
Cyber ​​attack against Kerala High Court judge Justice Devan Ramachandran; Police registered a case

കൊച്ചി: കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് എതിരെ സൈബര്‍ ആക്രമണം നടത്തിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ.കുളത്തൂര്‍ ജയ്‌സിങ് നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്.

 കൊച്ചി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അസിസ്റ്റന്റ് കമ്മീഷണര്‍ എം.കെ.മുരളിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനാണ് സിറ്റി പോലീസ് കമ്മീഷണര്‍ ചുമതല നല്‍കിയിരിക്കുന്നത്.

അപകീര്‍ത്തിപ്പെടുത്തല്‍, കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. കോടതിക്ക് മുന്നിലെത്തുന്ന ഹര്‍ജി നീതിപൂര്‍വ്വം പരിഗണിച്ച് വിധിന്യായം പുറപ്പെടുവിച്ചതിന്റെ പേരില്‍ ജഡ്ജിയെ മോശക്കാരനായി ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം നടത്തുന്നത് ഗുരുതര കുറ്റകൃത്യ പ്രവര്‍ത്തിയാണ്.

 കോടതി നടപടി ക്രമങ്ങളും, കോടതിയും തീര്‍ത്തും പൊതു സമൂഹത്തിന്റെ ഭാഗം എന്നതിനാല്‍ നീതി നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നവരെ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് അധിക്ഷേപിക്കുന്നതും, വേട്ടയാടുന്നതും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുവാനും ഇതിനെതിരെ പരാതി നല്‍കുവാനും പൊതുജനത്തിന് അവകാശമുണ്ടെന്ന് അഡ്വ. കുളത്തൂര്‍ ജയ്‌സിങ് സമര്‍പ്പിച്ച പരാതിയില്‍ പരാമര്‍ശിക്കുന്നു.

Tags