ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്ന് ജൂനിയര്‍ ആര്‍ടിസ്റ്റിന്റെ പരാതി; ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു
Aug 31, 2024, 08:22 IST
സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു. ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്ന ജൂനിയര്‍ ആര്‍ടിസ്റ്റിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മരട് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
യുവനടി ഇ- മെയില്‍ വഴി പരാതി സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഐപിസി 354 ആണ് ശ്രീകുമാര്‍ മേനോനെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പാണിത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.