ജോയ് വർഗീസ് സ്മാരക മാധ്യമ പുരസ്കാരം ജിതിൻ ജോസിന്

google news
Jitin Jose

ആലപ്പുഴ: ഈ വർഷത്തെ ജോയ് വർഗീസ് സ്മാരക മാധ്യമ പുരസ്കാരം ജിതിൻ ജോസിന് . മലയാള മനോരമ ആലപ്പുഴ യൂണിറ്റിലെ ചീഫ് റിപ്പോർട്ടറാണ്.15000 രൂപയും പ്രശസ്തിപത്രവും ഉപഹാരവും അടങ്ങുന്ന പുരസ്കാരം ജോയ് വർഗീസിൻ്റെ 13-ാം ചരമവാർഷിക ദിനമായ മെയ് 19 ന് സമർപ്പിക്കും. അന്ന് പകൽ 2.30 ന് ആലപ്പുഴ വൈ.എം.സി.എ. ഹാളിൽ, മാതൃഭൂമി സ്പെഷൽ കറസ്പോണ്ടൻ്റും ആലപ്പുഴ ബ്യൂറോ ചീഫുമായിരുന്ന  ജോയ് വർഗീസിൻ്റെ  ഓർമ്മകളുമായി ജോയ് വർഗീസ് ഫൗണ്ടേഷൻ നടത്തുന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനവും പുരസ്കാര ദാനവും ഗോവ ഗവർണ്ണർ ഡോ. പി.എസ്. ശ്രീധരൻ പിള്ള നിർവ്വഹിക്കും. 

ഫൗണ്ടേഷൻ ചെയർമാൻ ടോമി പുലിക്കാട്ടിൽ അധ്യക്ഷനായിരിക്കും. പി.പി. ചിത്തരഞ്ജൻ എം.എൽ.എ. മുഖ്യാതിഥി ആയിരിക്കും. മുൻ എം.എൽ.എ. എ.എ. ഷുക്കൂർ അനുസ്മരണ പ്രഭാഷണം നടത്തും.പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് എസ്. സജിത് കുമാർ, മാതൃഭൂമി ജേർണലിസ്റ്റ് യൂണിയൻ യൂണിറ്റ് പ്രസിഡൻ്റ് ജി. വേണുഗോപാൽ എന്നിവർ ആശംസയർപ്പിക്കും.

മുതിർന്ന മാധ്യമ പ്രവർത്തകൻ സണ്ണിക്കുട്ടി ഏബ്രഹാം, മാതൃഭൂമി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് ആർ. ഹരികുമാർ, ദി ഹിന്ദു പത്തനംതിട്ട മുൻ ബ്യൂറോ ചീഫ് രാധാകൃഷ്ണൻ കുറ്റൂർ എന്നിവരുൾപ്പെട്ട പാനലാണ് പുരസ്കാര നിർണ്ണയം നടത്തിയത്.

Tags