പാലക്കാട്ട് പി.വി അന്‍വര്‍ പങ്കെടുത്ത പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകർക്ക് മർദ്ദനം
പാലക്കാട്: പാലക്കാട്ട് പി.വി അന്‍വര്‍ എം.എൽ.എയുടെ പരിപാടിക്കിടെ സംഘര്‍ഷം. അന്‍വര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചതിനു പിന്നാലെ ചിലര്‍ മാധ്യപ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നു. വ്യാപാരി വ്യവസായി ഏകോപനസമിതി അലനല്ലൂര്‍ യൂണിറ്റ് സംഘടിപ്പിച്ച വ്യാപാരോത്സവത്തിന്റെ ഭാഗമായ നറുക്കെടുപ്പ് ഉദ്ഘാടനത്തിന് അൻവർ എം എൽ എ എത്തിയപ്പോഴായിരുന്നു സംഭവം.
ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് കേസെടുത്തതിനെക്കുറിച്ച് അന്‍വറിനോട് ചോദിക്കുന്നതിനിടെ ചിലർ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്റെ കഴുത്തില്‍ കയറിപ്പിടിക്കുകയും തള്ളുകയും ചെയ്തു.
ആരാണ് അതിക്രമം കാട്ടിയതെന്ന് വ്യക്തമായിട്ടില്ല. പോലീസ് ഇടപെട്ടാണ് അതിക്രമം കാട്ടിയവരെ നീക്കിയത്.അതേസമയം വ്യാപാരികളുമായി ബന്ധപ്പെട്ട ആളുകളല്ല അതിക്രമം കാട്ടിയതെന്ന് സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി.