എകെജി സെന്റര്‍ ആക്രമണം ‘മകന്റെ തലയില്‍ കേസ് കെട്ടിവച്ചു’; ജിതിന്റെ മാതാവ്
jithin
മുന്‍പ് സിപിഐഎം പ്രവര്‍ത്തകര്‍ മകനെ വീടുകയറി ആക്രമിച്ചിട്ടുണ്ടെന്നും ജിതിന്റെ മാതാവ് ജിജി മാധ്യമങ്ങളോട് പറഞ്ഞു.

സിപിഐഎമ്മിനെതിരെ ആരോപണവുമായി എകെജി സെന്റര്‍ ആക്രമണക്കേസില്‍ പിടിയിലായ ജിതിന്റെ മാതാവ്. സിപിഐഎം ഗൂഢാലോചന നടത്തി മകനെ കേസില്‍ പ്രതിയാക്കിയെന്ന് ജിതിന്റെ മാതാവ് പറഞ്ഞു.

മുന്‍പ് സിപിഐഎം പ്രവര്‍ത്തകര്‍ മകനെ വീടുകയറി ആക്രമിച്ചിട്ടുണ്ടെന്നും ജിതിന്റെ മാതാവ് ജിജി മാധ്യമങ്ങളോട് പറഞ്ഞു.

കേസ് മകന്റെ തലയില്‍ ക്രൈംബ്രാഞ്ച് വച്ചുകെട്ടിയതാണെന്ന് ജിജി ആരോപിക്കുന്നു. ജിതിന്‍ എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞുവെന്ന് കരുതുന്നില്ലെന്നും ജിജി കൂട്ടിച്ചേര്‍ത്തു.

മണ്‍വിള സ്വദേശി ജിതിനാണ് എകെജി സെന്റര്‍ ആക്രമണ കേസില്‍ കസ്റ്റഡിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍.

Share this story