മതവിദ്വേഷ പോസ്റ്റ്: ഞാൻ ജിഹാദി ഫെയ്സ്ബുക്ക് പ്രൊഫൈലിനെതിരെ കേസെടുത്തു

facebook


കണ്ണൂർ: സമൂഹത്തിൽ മതവിദ്വേഷം പടർത്തുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിലുടെ പ്രചരിപ്പിച്ചതിന് പൊലിസ് കേസെടുത്തു. ഞാന്‍ ജിഹാദി എന്ന പേരിലുള്ള പ്രൊഫൈല്‍ ഉടമക്കെതിരെയാണ് കേസെടുത്തത്.

കഴിഞ്ഞ മെയ്-30 ന് രാവിലെ 9.26 ന് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്ത വാചകങ്ങള്‍ സൈബര്‍ പട്രോളിംഗ്ടീമിന്റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.കണ്ണൂര്‍ സൈബര്‍ക്രൈം എസ്.ഐ പി.വി.ഉദയകുമാറിന്റെ  നേതൃത്വത്തിലാണ്  കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

Tags