മഞ്ഞപ്പിത്തം ബാധിച്ച് പതിനാലുകാരന്‍ മരിച്ചു

google news
death

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് പതിനാലുകാരന്‍ മരിച്ചു. ഇന്ന് രണ്ടാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കാളികാവ് സ്വദേശി ജിഗിന്‍(14)ആണ് മരിച്ചത്. കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരാഴ്ചക്കിടെ ജില്ലയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ജിഗിന്റെ പിതാവും സഹോദരനും വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് ജിഗിന്‍ മരിക്കുന്നത്. മഞ്ഞപ്പിത്തമാണ് മരണകാരണമെന്ന് സ്ഥിരീകരണം ഇന്നലെയാണ് വന്നത്.

ഇന്ന് രാവിലെ പോത്തുകല്‍ കോടാലിപൊയില്‍ സ്വദേശി ഇത്തിക്കല്‍ സക്കീര്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു. മഞ്ഞപിത്തം കരളിനെ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. കഴിഞ്ഞ വെള്ളിയാഴ്ച മലപ്പുറം നിലമ്പൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചിരുന്നു. നിലമ്പൂര്‍ ചാലിയാര്‍ സ്വദേശി റനീഷ്(42) ആണ് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
 

Tags