ജസ്‌നയുടെ തിരോധാന കേസ് ; തുടരന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടുള്ള ജസ്‌നയുടെ അച്ഛന്റെ ഹര്‍ജി കോടതി ഇന്നു പരിഗണിക്കും

jesna
jesna

ജസ്‌നയുടെ തിരോധാന കേസില്‍ സിബിഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടുള്ള ജസ്‌നയുടെ അച്ഛന്റെ ഹര്‍ജി തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ സിബിഐ ഇന്ന് വിശദീകരണം സമര്‍പ്പിക്കും. കോടതി സിബിഐയ്ക്ക് അനുവദിച്ച രണ്ടാഴ്ചത്തെ സമയപരിധി ഇന്നവസാനിക്കും. 
ജസ്‌നയുടെ തിരോധാനവുമായി ബന്ധപെട്ട് പല കാര്യങ്ങളും സിബിഐ അന്വേഷിച്ചിട്ടില്ലെന്നാണ് ഹര്‍ജിയിലെ പരാതി. ജസ്‌നയെ കാണാതായ സ്ഥലത്തോ, ജസ്‌നയുടെ സുഹൃത്തിനെ പറ്റിയോ, അന്വേഷണം നടത്തിയില്ലെന്നാണ് പരാതി. എന്നാല്‍ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നാണ് സിബിഐ വാദം. തിരോധാനത്തിന് പിന്നില്‍ തീവ്രവാദ സംഘങ്ങള്‍ക്ക് പങ്കുണ്ടെന്നതിനോ മതപരിവര്‍ത്തനം നടത്തിയതിനോ തെളിവില്ല. ജസ്‌ന മരിച്ചെന്നും കണ്ടെത്താനായിട്ടില്ല എന്നും സിബിഐ റിപ്പോര്‍ട്ടിലുണ്ട്. അതിനാല്‍ ജസ്‌നയെ കണ്ടെത്താനായില്ല എന്ന നി?ഗമനത്തില്‍ സിബിഐ നല്‍കുന്ന വിശദീകരണ റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമാണ്.
അഞ്ച് വര്‍ഷം മുമ്പാണ് ജെസ്‌നയെ കാണാതായത്.

Tags