കേന്ദ്രത്തിന്‍റെയും ആര്‍എസ്എസിന്‍റെയും വര്‍ഗീയ നിലപാടുകള്‍ക്കെതിരെ ജനമുന്നേറ്റ ജാഥയ്ക്കൊരുങ്ങി സിപിഎം

cpm1

തിരുവനന്തപുരം: കേന്ദ്രത്തിന്‍റെയും ആര്‍എസ്എസിന്‍റെയും വര്‍ഗീയ നിലപാടുകള്‍ക്കെതിരെ ജനമുന്നേറ്റ ജാഥയ്ക്കൊരുങ്ങി സിപിഎം. കാസർകോട്ട് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്നതാണ് ജാഥ. ഫെബ്രുവരി 20 മുതൽ മാർച്ച് 18 വരെയാണ് എം വി ഗോവിന്ദൻ നയിക്കുന്ന ജനമുന്നേറ്റ ജാഥ നടക്കുക. കേന്ദ്ര സർക്കാറിന്റേയും ആർഎസിഎസിന്റേയും വർഗീയ നിലപാടുകൾക്കെതിരെ ജനമുന്നേറ്റം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. സിഎസ് സുജാത, പി കെ ബിജു, എം സ്വരാജ്, കെ ടി ജലീൽ എന്നിവരാണ് ജാഥ അംഗങ്ങൾ. 

Share this story