ഉമ തോമസ് എംഎല്‍എ ആശുപത്രി വിടാന്‍ ഒരാഴ്ച കൂടി സമയം എടുക്കും

Uma Thomas MLA seriously injured after falling from gallery at Jawaharlal Nehru Stadium Kalur
Uma Thomas MLA seriously injured after falling from gallery at Jawaharlal Nehru Stadium Kalur

ആശുപത്രിയില്‍ തന്നെ എംഎല്‍എയ്ക്ക് ഓഫീസ് സൗകര്യം ഒരുക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു.

കലൂരിലെ നൃത്ത പരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണു പരിക്കേറ്റ ഉമ തോമസ് എംഎല്‍എ ആശുപത്രി വിടാന്‍ ഒരാഴ്ച കൂടി സമയം എടുക്കും. ഫിസിയോതെറാപ്പി നടക്കുന്നത് കൊണ്ടാണ് ഡിസ്ചാര്‍ജ് നീട്ടിയത്. ഒറ്റയ്ക്ക് എഴുന്നേല്‍ക്കാനും നടക്കാനും എംഎല്‍എക്ക് ഇപ്പോള്‍ കഴിയുന്നുണ്ട്.


അതേ സമയം, ആശുപത്രിയില്‍ തന്നെ എംഎല്‍എയ്ക്ക് ഓഫീസ് സൗകര്യം ഒരുക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. ചികിത്സയില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലെക്കര്‍ കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് ഗവര്‍ണര്‍ എംഎല്‍എയെ കണ്ടത്. ഉമ തോമസിന്റെ ആരോഗ്യനില മെച്ചപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ നല്ല രീതിയിലാണ് പരിചരിക്കുന്നത്. നിയമസഭ സാമാജിക എന്ന നിലയിലുള്ള ചുമതലകളിലേയ്ക്ക് ഉടന്‍ മടങ്ങിയെത്താന്‍ സാധിക്കട്ടെ എന്നും ഗവര്‍ണര്‍ ആശംസിച്ചു.

Tags