വരും ദിവസങ്ങളില്‍ മഴ കനക്കും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

rain
rain

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കും. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്. നാളെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ഓഗസ്റ്റ് 30 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്

Tags