തന്നെ താങ്ങിയെടുത്ത് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് പി ടി തോമസായിരിക്കും ; ആരോഗ്യം വീണ്ടെടുത്തതിനെ കുറിച്ച് ഉമ തോമസ് എംഎല്‍എ
ജീവിച്ചിരിക്കുമ്പോള്‍ എനിക്ക് ചെറിയൊരു വേദന വരുന്നത് പോലും അദ്ദേഹത്തിന് സഹിക്കില്ലായിരുന്നു.
തന്നെ താങ്ങിയെടുത്ത് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് പി ടി തോമസായിരിക്കാമെന്ന് ഉമ തോമസ് എംഎല്‍എ. ജീവിച്ചിരിക്കുമ്പോള്‍ എനിക്ക് ചെറിയൊരു വേദന വരുന്നത് പോലും അദ്ദേഹത്തിന് സഹിക്കില്ലായിരുന്നു. കണ്ണ് തുറക്കാന്‍ ചെറിയൊരു ബുദ്ധിമുട്ടുണ്ട് എന്നതൊഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ആരോഗ്യവതിയാണെന്നും എംഎല്‍എ പറഞ്ഞു. തന്നെ സന്ദര്‍ശിക്കാനെത്തിയ സി വി ആനന്ദ ബോസിനോടായിരുന്നു ഉമ തോമസിന്റെ ഈ പ്രതികരണം.
'എന്നെ താങ്ങിയെടുത്ത് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് ഒരു പക്ഷേ പി ടിയായിരിക്കാം. ജീവിച്ചിരിക്കുമ്പോള്‍ എനിക്ക് ചെറിയൊരു വേദന വരുന്നത് പോലും അദ്ദേഹത്തിന് സഹിക്കില്ലായിരുന്നു', ഉമ തോമസ് പറഞ്ഞു. പി ടി തോമസുമായുളള സൗഹൃദത്തെ കുറിച്ച് ?ഗവര്‍ണര്‍ ആനന്ദ ബോസും എംഎല്‍എയുമായി സംസാരിച്ചു.