പത്മജയുടെ ഇഷ്ടത്തിന് പ്രചാരണങ്ങളില്‍ ലീഡറുടെ ഫോട്ടോ ഉപയോഗിക്കുന്നത് ശരിയല്ല: ശോഭന ജോര്‍ജ്

google news
sobhana

പദ്മജ വേണുഗോപാലിന്റെ ഇഷ്ടത്തിന് ലീഡര്‍ കെ കരുണാകരന്റെ ചിത്രം ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ഔഷധി ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ്. ലീഡറുടെ അന്ത്യംവരെയും വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസില്‍നിന്ന് വിട്ടുപോരുന്നവര്‍ കരഞ്ഞുകൊണ്ടാണ് ഇറങ്ങുന്നത്. 

കോണ്‍ഗ്രസിനോടല്ല, നേതൃത്വത്തോടുള്ള പ്രശ്‌നങ്ങളിലാണ് ഇങ്ങനെ തീരുമാനമെടുക്കേണ്ടിവരുന്നത്. പദ്മജയുടെ വിഷയത്തില്‍ അവര്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യമാകാം ചെയ്തത്. ഇടതുപക്ഷത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കിട്ടുന്നുണ്ട്. ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമില്ലെന്നു പറഞ്ഞ ശോഭന പുതിയ തലമുറ കടന്നുവരണമെന്നും കൂട്ടിച്ചേര്‍ത്തു. ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി തയ്യാറാക്കിയ റീല്‍സിന്റെ പ്രകാശനവും ശോഭന ജോര്‍ജ് നിര്‍വഹിച്ചു.

Tags