സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കണ്ണൂരില്‍ യെല്ലോ അലര്‍ട്ട്

rain

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂരില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ഉണ്ട്. മലയോര മേഖലകളില്‍ ജാഗ്രത തുടരണം. ഇടിയോടും കാറ്റോടും കൂടിയ മഴ കിട്ടിയേക്കും. 

കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ട്. കേരളാ തീരത്ത് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ തെക്കന്‍ കേരളത്തിന് അരികെയായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്.

Tags