പരാജയങ്ങളില്‍ എം.വി ഗോവിന്ദന്‍ പതറുന്നുവോ... സന്ദേഹവുമായി അണികള്‍

mv

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടി സമചിത്തതയോടെ നേരിടാനും പ്രശ്‌നകാരണങ്ങള്‍ ഇഴകീറി പരിശോധിക്കാനും കോടിയേരി ബാലകൃഷ്ണന്‍ കാണിച്ച സംഘടനാമികവ് എം.വി ഗോവിന്ദന്‍ കാണിക്കുന്നില്ലെന്ന ആരോപണം സി.പി. എംപ്രവര്‍ത്തകരില്‍ ശക്തമാകുന്നു.

കോടിയേരിയുടെ വിയോഗത്തിനു ശേഷം കണ്ണൂരുകാരന്‍ തന്നെയായ എം.വി ഗോവിന്ദനാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദവിയിലെത്തിയതെങ്കിലും  പാര്‍ട്ടി അമരക്കാരനെന്ന റോള്‍ വഹിക്കുന്നതില്‍ പതറുന്ന കാഴ്ച്ചയാണ് അണികള്‍ക്ക് അനുഭവപ്പെടുന്നത്.

mv govindan

സ്വന്തം മണ്ഡലമായ തളിപറമ്പില്‍ യു. ഡി. എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന് എട്ടായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചത് മണ്ഡലത്തിലെ എം. എല്‍. എ കൂടിയായ ഗോവിന്ദന് ക്ഷീണം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കണ്ണൂരില്‍ ഉള്‍പ്പെടെയുളള പാര്‍ട്ടി ഗ്രാമങ്ങളിലെ ചോര്‍ച്ച തടയേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണ്.

കേരളത്തില്‍ ബി.ജെ.പി ഒരു ശക്തിയായി വളരുകയും പാര്‍ട്ടി വോട്ടുകള്‍ ചോര്‍ത്തുകയും ചെയ്യുന്നത് അപകടകരമായ സാഹചര്യമാണുണ്ടാക്കിയിരിക്കുന്നതെന്നാണ് കീഴ്ഘടകങ്ങൡലെ പാര്‍ട്ടിക്ക് പ്രവര്‍ത്തകര്‍ പറയുന്നത്.ജനവിധിയെ മുഖ്യമന്ത്രി പോലും മാന്യമായി അംഗീകരിക്കാന്‍ തയ്യാറായപ്പോള്‍ ശതമാനകണക്കുകള്‍ പറഞ്ഞ് ലഘൂകരിക്കാന്‍ പാര്‍ട്ടിസെക്രട്ടറി നടത്തുന്ന പ്രതികരണങ്ങള്‍ പ്രതിസന്ധിമൂര്‍ച്ഛിപ്പിക്കുമെന്നാണ് അണികള്‍ പറയുന്നത്.

mv govindan master