വ്യാജ ഐ ഫോണ്‍ വിറ്റ് തട്ടിപ്പ്: നാല് കടകള്‍ക്കെതിരെ കേസെടുത്തു

google news
police jeep



തിരുവനന്തപുരം: വ്യാജ ഐ ഫോണ്‍ വിറ്റ നാല് കടകള്‍ക്കെതിരെ തിരുവനന്തപുരത്ത് കേസെടുത്തു. തകരപ്പറമ്പിലുള്ള നാല് കടകള്‍ക്കെതിരെയാണ് തിരുവനപുരം ഫോര്‍ട്ട് പൊലീസ് കേസെടുത്തത്. ഗ്രാഫിന്‍ ഇന്റലിജന്റല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നല്‍കിയ പരാതിയിലാണ് കേസവ്യാജ ആപ്പിള്‍ ഉപകരണങ്ങള്‍ വില്‍ക്കുന്നത് തടയാനും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും ആപ്പിള്‍ കമ്പനി നിയോഗിച്ച കമ്പനിയാണിത്.

ഗ്രാഫിന്‍ ഇന്റലിജറ്റല്‍ കമ്പനിയുടെ അന്വേഷണ ഓഫീസറാണ് ഫോര്‍ട്ട് പൊലീസിന് പരാതി നല്‍കിയത്. തകരപ്പറമ്പിലെ അപ്പോളോ ടയേര്‍സിന് സമീപത്തെ മൊബൈല്‍ ഷോപ്പീ , ശ്രീ ഭാസ്‌കര കോംപ്ലക്‌സിലെ മൊബൈല്‍ സിറ്റി , നാലുമുക്കിലെ തിരുപ്പതി മൊബൈല്‍സ് , നാലുമുക്കില്‍ തന്നെയുള്ള സെല്ലുലാര്‍ വേള്‍ഡ്  എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് കേസെടുത്തത്.

Tags