കണ്ണൂർ സർവ്വകലാശാല പരീക്ഷാ ചട്ടലംഘനം; അന്വേഷണം നടന്നു വരുന്നുവെന്ന് വൈസ് ചാൻസലർ

vc

കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ ഉത്തരക്കടലാസ് കാണാതായ സംഭവത്തിലും പരീക്ഷാ ചട്ട ലംഘനം നടത്തിയ വിദ്യാർത്ഥിയുടെ ശിക്ഷ ഇളവു ചെയ്ത സംഭവത്തിലും അന്വേഷണം നടന്നു വരികയാണെന്ന് വൈസ് ചാൻസലർ ഡോ:ബിജോയ് നന്ദൻ പറഞ്ഞു. താവക്കര സർവകലശാല ആസ്ഥാനത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ല. അടുത്ത ദിവസം തന്നെ ആ കാര്യം ചർച്ച ചെയ്യുന്നതിന് സിൻഡിക്കേറ്റ് യോഗം ചേരും. ഇലക്ഷൻ ചട്ടങ്ങൾ കഴിഞ്ഞാൽ സെനറ്റ് യോഗം ചേരും. പുതിയ അംഗങ്ങൾ പങ്കെടുക്കുന്ന കാര്യം ആ സമയം തീരുമാനിക്കുമെന്നും   വി.സി പറഞ്ഞു. കോപ്പിയടിച്ചതിന് നടപടി നേരിടുന്ന സി.പി. എം നേതാവിന്റെ മകന് ശിക്ഷാ ഇളവ് നൽകാൻ തീരുമാനിച്ചുവെന്ന വാർത്ത ഏറെ വിവാദം സൃഷ്ടിച്ചിരുന്നു ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം കെ.എസ് യു പ്രവർത്തകർ സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ചു നടത്തിയിരുന്നു.

Tags