കലൂരിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത മൂന്ന് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം

Uma Thomas MLA seriously injured after slipping from gallery at Kalur Stadium
Uma Thomas MLA seriously injured after slipping from gallery at Kalur Stadium

മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയപ്പോഴാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്

തൃക്കാക്കര എംഎല്‍എ ഉമാ തോമസിന് അപകടമുണ്ടാക്കിയ കലൂരിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത മൂന്ന് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം. മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയപ്പോഴാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. കേസിലെ രണ്ടാം പ്രതിയായ ഷമീര്‍ അബ്ദുള്‍ റഹീം, നാലാം പ്രതി കൃഷ്ണകുമാര്‍ അഞ്ചാം പ്രതി ബെന്നി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഇവരുടെ ജാമ്യപേക്ഷ മൂന്നാം തീയതി പരിഗണിക്കും.


നേരത്തെ കേസില്‍ അഞ്ചുപേരെ പ്രതി ചേര്‍ത്തിരുന്നു. മൃദംഗവിഷന്‍ എം ഡി നിഗോഷ് കുമാര്‍ ഒന്നാം പ്രതി ഷമീര്‍, ജനീഷ്, കൃഷ്ണകുമാര്‍, ബെന്നി എന്നിവരാണ് കേസിലെ അഞ്ച് പ്രതികള്‍.

Tags