മതമേലധ്യക്ഷന്മാരെ അധിക്ഷേപിക്കുന്നത് ലഹരിയും ശീലവും, മുഖ്യമന്ത്രി മാപ്പ് പറയണം:രാഹുല്‍ മാങ്കൂട്ടത്തില്‍

‘കൊല്ലത്തുകാരും ചെവിക്കുറ്റിക്കടിക്ക് വിധേയരാകണോ?, അന്തസ്സ് വേണം മുകേഷേ, അന്തസ്സ്’, ആ കുട്ടിയെ ഞങ്ങള്‍ സഹായിക്കും: രാഹുല്‍ മാങ്കൂട്ടത്തില്‍

മുഖ്യമന്ത്രിയ്ക്ക് മതമേലധ്യക്ഷന്മാരെ അധിക്ഷേപിക്കുന്നത് ലഹരിയും ശീലവുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സര്‍ക്കാരിനെ ഒന്ന് വിമര്‍ശിച്ചതിന് ക്രൂരവും രൂക്ഷവുമായ ഭാഷയില്‍ വിമര്‍ശനമാണ്. ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ മുഖ്യമന്ത്രി അധിക്ഷേപിച്ചു. മുഖ്യമന്ത്രി മാപ്പ് പറയണമെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പ് തിരിച്ചടിയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച യാക്കോബായ സഭ മുന്‍ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനക്കെതിരെയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിന്റെ പ്രതികരണം.

രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

'പുരോഹിതന്മാര്‍ക്കിടയിലും വിവരദോഷികള്‍ ഉണ്ടാകാം'

ശ്രീ പിണറായി വിജയന്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് ബിഷപ്പിനെ കുറിച്ച് പറഞ്ഞ വാചകങ്ങളാണിത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ വോട്ട് കുറയുകയും 126 നിയമസഭ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പിന്നില്‍ പോവുകയും ചെയ്ത പശ്ചാതലത്തില്‍, 'ജനങ്ങള്‍ നല്കിയ ചികിത്സയില്‍ പാഠം പഠിച്ചില്ലെങ്കില്‍ ഇടതു പക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും' അവസ്ഥ വരും എന്ന് സര്‍ക്കാരിനെ ഉപദേശിച്ചതിനാണ് ബഹുമാന്യനായ ബിഷപ്പിനെ 'വിവരദോഷി' എന്ന് വിളിച്ചിരിക്കുന്നത്.

താമരശ്ശേരി ബിഷപ്പിനെ മുന്‍പ് 'നികൃഷ്ട' ജീവി എന്ന വിളിച്ച ചരിത്രമുള്ള ശ്രീ പിണറായി വിജയന് മതമേലധ്യക്ഷന്മാരെ അധിക്ഷേപിക്കുന്നത് ഒരു ലഹരിയും ശീലവുമാണ്.

ബഹുമാന്യനായ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് എല്ലാക്കാലത്തും ഇടത്പക്ഷ ചിന്താഗതി വെച്ച് പുലര്‍ത്തുകയും, താന്‍ ഒരു ഇടതുപക്ഷക്കാരനാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ട് തന്നെ പല സിപിഎം  ഡിവൈഎഫ്‌ഐ പരിപാടികളില്‍ പങ്കെടുത്തിട്ടുള്ള വ്യക്തിയാണ്. എന്നിട്ട് പോലും സര്‍ക്കാരിനെ ഒന്ന് വിമര്‍ശിച്ചതിന് ഇത്ര ക്രൂരവും രൂക്ഷവുമായ ഭാഷയിലാണ് ശ്രീ പിണറായി വിജയന്‍ അദ്ദേഹത്തെ അധിക്ഷേപിച്ചിരിക്കുന്നത്.

തന്റെ ആത്മീയ ജീവിതം കൊണ്ടും ആതുരസേവന ജീവിതം കൊണ്ടും നിലപാടു കൊണ്ടും പൊതു സമൂഹത്തിനേറെ ഇഷ്ടമുള്ള ആ സന്യാസിയെ അധിക്ഷേപിച്ച ശ്രീ പിണറായി വിജയന്‍ മാപ്പ് പറയണം.

കഴിഞ്ഞ ദിവസമാണ് ശ്രീ എം വി ഗോവിന്ദന്‍ 'തിരുത്തലുകള്‍' വരുത്തും എന്ന് പറഞ്ഞത്...

എന്തായാലും നല്ല തിരുത്ത് തന്നെ

'അവനവന്‍ ശരീരത്തില്‍ ഇരിക്കുമ്പോള്‍ ചെയ്യുന്നത് നല്ലതാകിലും തീയതാകിലും അതിനു തക്കവണ്ണം പ്രാപിക്കേണ്ടതിന് നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന് മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു'.

2 കൊരിന്ത്യര്‍ 5:10

Tags