‘ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചത് മോദി നടത്തുന്ന ഗൂഢപദ്ധതിയുടെ ഭാഗം’ ; കെ സി വേണുഗോപാല്‍

google news
kc venugopal

തിരുവനന്തപുരം : ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചതില്‍ വിമര്‍ശനവുമായി കെസി വേണുഗോപാല്‍. കോണ്‍ഗ്രസ് പാര്‍ട്ടിയെ സാമ്പത്തിക പാപ്പരാക്കുകയാണ് ലക്ഷ്യമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. നരേന്ദ്ര മോദി നടത്തുന്ന ഗൂഢപദ്ധതിയുടെ ഭാഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി കണക്ക് സമര്‍പ്പിച്ചിട്ടില്ല. അവര്‍ക്ക് കുഴപ്പമില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് ഞങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചു. ഇപ്പോള്‍ ഇത്രയും പണം അടക്കാന്‍ പറയുന്നു.

ഇത് എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടി ഭരണയന്ത്രങ്ങള്‍ ദുരുപയോഗപ്പെടുത്തുകയാണെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ജനങ്ങള്‍ മനസിലാക്കണമെന്നും ഭരണകക്ഷി അവരുടെ സ്വാധീനം ഉപയോഗിച്ച് പ്രതിപക്ഷത്തോട് ചെയ്യുന്നത് ഇങ്ങനെയാണെന്ന് വേണുഗോപാല്‍ പറഞ്ഞു.

രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണുഗോപാല്‍ വ്യക്തമാക്കി. 400 സീറ്റെന്ന് പറഞ്ഞിട്ട് പരാജയം ഉറപ്പായെന്ന് വ്യക്തമായതോടെയാണ് നീചമായ പ്രതികാര രാഷ്ട്രീയം കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് ചെയ്യുന്നത്.

ആദായ നികുതി ഉദ്യോഗസ്ഥര്‍ ബിജെപിയുടെ ഗുണ്ടകളെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വേണുഗോപാല്‍ വിമര്‍ശിച്ചു. ജനങ്ങള്‍ സഹായിക്കുമെന്നും നിയമപരമായ വഴികള്‍ തേടുമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

 

Tags