തിരുവല്ലയിൽ കഴുത്തിൽ കയർ കുരുങ്ങി സ്കൂട്ടർ യാത്രികൻ മരിച്ച സംഭവം: കരാറുകാരൻ അറസ്റ്റിൽ

In Tiruvalla the contractor was arrested in the case of the death of a scooter rider with a rope around his neck
In Tiruvalla the contractor was arrested in the case of the death of a scooter rider with a rope around his neck

പത്തനംതിട്ട: തിരുവല്ലയിൽ മരം മുറിക്കാനായി റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ച സംഭവത്തിൽ കരാറുകാരൻ അറസ്റ്റിൽ. മരം മുറിക്കാൻ നഗരസഭയിൽ നിന്ന് കരാറെടുത്ത കവിയൂർ സ്വദേശി പി കെ രാജനാണ് അറസ്റ്റിലായത്. സ്കൂട്ടർ യാത്രികനായ ആലപ്പുഴ തകഴി സ്വദേശി സിയാദ് ആയിരുന്നു കഴുത്തിൽ കയർ കുരുങ്ങി മരിച്ചത്. 

പായിപ്പാട്ടെ ബന്ധുവീട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് ഭാര്യക്കും മക്കൾക്കും ഒപ്പം സ്കൂട്ടറിൽ വരുമ്പോഴായിരുന്നു അപകടം. മുത്തൂർ സ്കൂൾ വളപ്പിലെ മരങ്ങൾ മുറിച്ച് നീക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ വഴി തിരിച്ചു വിടാൻ റോഡിൽ കയർ കെട്ടിയിരുന്നു. എന്നാല്‍ സ്ഥലത്ത് മുന്നറിയിപ്പ് ബോർഡുകളോ മറ്റ് സുരക്ഷാ മാർഗങ്ങളും ഇല്ലായിരുന്നു. 

In Tiruvalla the contractor was arrested in the case of the death of a scooter rider with a rope around his neck

പ്ലാസ്റ്റിക് കയറിൽ കഴുത്ത് കുരുങ്ങി സ്കൂട്ടറിൽ നിന്ന് സിയാദും കുടുംബവും തെറിച്ചു വീണു. തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും സിയാദ് മരിച്ചു. അപകടത്തില്‍ സിയാദിന്‍റെ ഭാര്യക്കും മക്കൾക്കും പരുക്കേറ്റു. സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിരുന്നു. 

യുവാവിന്റെ മരണത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും  സ്വമേധയ കേസെടുത്തിരുന്നു. ഗുരുതര അനാസ്ഥയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി. കമ്മീഷന്‍ അംഗമായ വി.കെ. ബീനാകുമാരിയുടേതാണ് നടപടി. അതേസമയം വണ്ടാനം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം സിയാദിൻ്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.