കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലീഗ് വര്‍ഗീയ നിലപാട് എടുത്തു, മുസ്ലിം ഏകോപനം നടത്താന്‍ ലീഗ് പ്രവര്‍ത്തനം നടത്തുകയാണ് ; മന്ത്രി സജി ചെറിയാന്‍
യുഡിഎഫ് കേരളത്തില്‍ സീറ്റ് കച്ചവടം ചെയ്തു.
മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലീഗ് വര്‍ഗീയ നിലപാട് എടുത്തു. മതനിരപേക്ഷ നിലപാട് ലീഗ് മറക്കുകയാണ്. മുസ്ലിം ഏകീകരണം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സംഘടിതമായ രീതിയാണിതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് കേരളത്തില്‍ സീറ്റ് കച്ചവടം ചെയ്തു. മുസ്ലിം ഏകോപനം നടത്താന്‍ ലീഗ് പ്രവര്‍ത്തനം നടത്തുകയാണ്. മതനിരപേക്ഷത പറഞ്ഞ ശേഷം വര്‍ഗീയ സംഘടനകളുമായി യുഡിഎഫ് ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. പാലക്കാട് തിരഞ്ഞെടുപ്പിന് ശേഷം എന്തിനാണ് എസ്ഡിപിഐ പ്രകടനം നടത്തിയതെന്നും അദ്ദേഹം ചോദിച്ചു.
നാല് വോട്ടിന് വേണ്ടി നിലപാട് പണയം വെക്കുന്ന സംവിധാനമല്ല എല്‍ഡിഎഫ്. ലീഗിനെപ്പറ്റി മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. പാര്‍ട്ടിയും സര്‍ക്കാരും അതില്‍ ഉറച്ചുനില്‍ക്കുന്നു. ലീഗിന്റെ വര്‍ഗീയ നിലപാടിനെ ശക്തമായി എതിര്‍ക്കും. ലീഗിന്റെ വര്‍ഗീയ നിലപാടിനെ ഉപയോഗിക്കുന്നത് കോണ്‍ഗ്രസ്. ഹിന്ദുത്വ വര്‍ഗീയതക്കെതിരെ എന്നാണ് പറയുന്നത്. എന്നാല്‍ അവരും കാണിക്കുന്നത് വര്‍ഗീയത തന്നൊണെന്നും ഈ തറ ഏര്‍പ്പാട് കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.