ഗൃഹനാഥൻ വീടിന് തീവെച്ചു; മലപ്പുറം മാറഞ്ചേരിയിൽ മൂന്നുപേർ പൊള്ളലേറ്റ് മരിച്ചു

In Malappuram three persons died due to burns after the head of the house set fire to his house
In Malappuram three persons died due to burns after the head of the house set fire to his house

എരമംഗലം (മലപ്പുറം): ഗൃഹനാഥൻ വീടിനു തീവെച്ചതിനെ തുടർന്ന് മൂന്നുപേർ പൊള്ളലേറ്റ് മരിച്ചു. മാറഞ്ചേരി കാഞ്ഞിരമുക്കിൽ ബുധനാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. ഗൃഹനാഥൻ ഏറാട്ട് വീട്ടിൽ മണികണ്ഠൻ (50), ഭാര്യ റീന (42), മണികണ്ഠന്റെ അമ്മ സരസ്വതി (70) എന്നിവരാണ് മരിച്ചത്. മണികണ്ഠന്‍റ മക്കളായ അനിരുദ്ധൻ (20), നന്ദന (22) എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്.

കിടപ്പുമുറിയിൽ സ്വയം പെട്രോൾ ഒഴിച്ചു തീവെക്കുകയായിരുന്നുവെന്ന് മരിക്കുംമുൻപ് മണികണ്ഠൻ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. വീട്ടിൽനിന്ന് കൂട്ടനിലവിളികേട്ട അയൽവാസികളെത്തി വീടിന്റെ വാതിൽ പൊളിച്ചാണ് അകത്തുകയറിയത്. 

​ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേരെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധനകൾ നടത്തി.

Tags