ഗുരുവായൂരിൽ മദ്യ ലഹരിയിൽ മകൻ അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ചു
Nov 25, 2024, 16:03 IST
തൃശൂർ: ഗുരുവായൂർ നെന്മിനിയിൽ മദ്യ ലഹരിയിൽ മകൻ അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ചു. നെന്മിനി പുതുക്കോട് വീട്ടിൽ ഉണ്ണികൃഷ്ണൻ (60 ) ആണ് വെട്ടേറ്റത്. മകൻ സുഭാഷ് ആണ് മദ്യലഹരിയിൽ ആക്രമിച്ചത്.
വാക്കേറ്റത്തിന് പിന്നാലെയാണ് മകൻ അച്ഛനെ വെട്ടിയത്. തലയിൽ വെട്ടേറ്റ ഉണ്ണികൃഷ്ണനെ ഗുരുവായൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.