പ​തി​നൊ​ന്നു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ പ്രതിക്ക് 38 വര്‍ഷം കഠിന തടവ്

jail
മ​ഞ്ചേ​രി: പ​ന്ത് വാ​ങ്ങി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് പ​തി​നൊ​ന്നു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ 45കാ​ര​ന് 38 വ​ര്‍ഷം ക​ഠി​ന ത​ട​വും 3,35,000 രൂ​പ പി​ഴ​യും. കൊ​ണ്ടോ​ട്ടി പു​തു​ക്കോ​ട് പേ​ങ്ങാ​ട് സൈ​ത​ല​വി​യെ​യാ​ണ് മ​ഞ്ചേ​രി സ്‌​പെ​ഷ​ല്‍ പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി എ.​എം. അ​ഷ്‌​റ​ഫ് ശി​ക്ഷി​ച്ച​ത്. 2023 സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മൈ​താ​ന​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കു​ട്ടി​യെ പ​ന്ത് വാ​ങ്ങി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് തൊ​ട്ട​ടു​ത്ത് പ​ണി തീ​രാ​ത്ത വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ത്യ​ന്‍ ശി​ക്ഷ നി​യ​മം 367 പ്ര​കാ​രം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​ന് അ​ഞ്ചു​വ​ര്‍ഷം ക​ഠി​ന ത​ട​വ്, 25000 രൂ​പ പി​ഴ, 377 വ​കു​പ്പ് പ്ര​കാ​രം പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് 10 വ​ര്‍ഷം ക​ഠി​ന ത​ട​വ്, ല​ക്ഷം രൂ​പ പി​ഴ, പോ​ക്‌​സോ നി​യ​മ പ്ര​കാ​രം മൂ​ന്നു വ​ര്‍ഷം ക​ഠി​ന ത​ട​വ്, 10,000 രൂ​പ പി​ഴ എ​ന്നി​ങ്ങ​നെ​യാ​ണ് ശി​ക്ഷ. പി​ഴ​യ​ട​ക്കാ​ത്ത പ​ക്ഷം ഓ​രോ വ​കു​പ്പി​ലും ഒ​രു മാ​സം വീ​തം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ഇ​തി​നു പു​റ​മെ പോ​ക്‌​സോ നി​യ​മ​ത്തി​ലെ മ​റ്റൊ​രു വ​കു​പ്പ് പ്ര​കാ​രം 20 വ​ര്‍ഷം ക​ഠി​ന ത​ട​വ്, ര​ണ്ട് ല​ക്ഷം രൂ​പ പി​ഴ, പി​ഴ​യ​ട​ക്കാ​ത്ത പ​ക്ഷം മൂ​ന്നു മാ​സം അ​ധി​ക ത​ട​വ് എ​ന്നി​ങ്ങ​നെ​യും ശി​ക്ഷ​യു​ണ്ട്. ത​ട​വ് ഒ​രു​മി​ച്ച​നു​ഭ​വി​ച്ചാ​ല്‍ മ​തി​യെ​ന്നും പ്ര​തി പി​ഴ​യ​ട​ക്കു​ന്ന പ​ക്ഷം തു​ക ഇ​ര​ക്ക് ന​ല്‍ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു.

കൊ​ണ്ടോ​ട്ടി പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ സ​ബ് ഇ​ന്‍സ്‌​പെ​ക്ട​റാ​യി​രു​ന്ന കെ. ​ഫാ​തി​ല്‍ റ​ഹ്മാ​നാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തും. പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ.​എ​ന്‍. മ​നോ​ജാ​ണ് തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഹാ​ജ​രാ​യ സ്‌​പെ​ഷ്യ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ എ. ​സോ​മ​സു​ന്ദ​ര​ന്‍ 18 സാ​ക്ഷി​ക​ളെ കോ​ട​തി മു​മ്പാ​കെ വി​സ്ത​രി​ച്ചു. 21 രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി.

Tags