ശബരിമല സ്വാമി അയ്യപ്പൻ റോഡിലെ നടപ്പാതയടക്കം കയ്യേറിയുള്ള അനധികൃത കച്ചവടം : കണ്ണടച്ച് അധികൃതർ

Illegal trade encroached on Sabarimala Swami Ayyappan Road  Authorities turn a blind eye
Illegal trade encroached on Sabarimala Swami Ayyappan Road  Authorities turn a blind eye

മകരവിളക്കിന് ദിനങ്ങൾ മാത്രം അവശേഷിക്കേ സ്വാമി അയ്യപ്പൻ റോഡിൽ വൻ തീർത്ഥാടക തിരക്കാണ് അനുഭവപ്പെടുന്നത്.

ശബരിമല : തീർത്ഥാടക തിരക്കേറിയ സ്വാമി അയ്യപ്പൻ റോഡിലെ ചരൽമേട് ഭാഗത്ത് നടപ്പാതയടക്കം കയ്യേറിയുള്ള അനധികൃത കച്ചവടത്തിന് നേരെ കണ്ണടച്ച് അധികൃതർ. പ്ലാസ്റ്റിക് നിർമ്മിത മാല, വളകൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ വിൽക്കുന്ന ഇതര സംസ്ഥാന ലോബിയാണ് തീർത്ഥാടന പാതയടക്കം കയ്യേറി കച്ചവടം നടത്തുന്നത്. 

മകരവിളക്കിന് ദിനങ്ങൾ മാത്രം അവശേഷിക്കേ സ്വാമി അയ്യപ്പൻ റോഡിൽ വൻ തീർത്ഥാടക തിരക്കാണ് അനുഭവപ്പെടുന്നത്. ഇവർക്കിടയിലൂടെ ആണ് സന്നിധാനത്തേക്കുള്ള സാധന സാമിഗ്രികളുമായി ട്രാക്ടറുകളും കടന്നുപോകുന്നത്. 

മണ്ഡലകാല ആരംഭത്തിൽ പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള നീലിമല, സ്വാമി അയ്യപ്പൻ പാതകളിലെ അനധികൃത കച്ചവടക്കാരെ പൂർണമായും ഒഴിപ്പിച്ചിരുന്നു. എന്നാൽ മകരവിളക്ക് കാലാരംഭം മുതൽ ചരൽമേട് കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത കച്ചവടം യാത്രാ തടസ്സം അടക്കമുള്ള നിരവധി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായ പരാതികൾ പലവട്ടം ഉയർന്നിട്ടും നടപടി എടുക്കുവാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

Illegal trade encroached on Sabarimala Swami Ayyappan Road  Authorities turn a blind eye