അനധികൃത മദ്യ വില്‍പന; യുവാവ് അറസ്റ്റില്‍
Fri, 13 Jan 2023

അനധികൃതമായി വിദേശ മദ്യം വിറ്റ യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കായംകുളം എക്‌സൈസ് റേഞ്ച് സംഘവും ആലപ്പുഴ എക്‌സൈസ് ഇന്റലിജന്‍സ് സംഘവും നടത്തിയ സംയുക്ത പരിശോധനയിലാണ് കണ്ടല്ലൂര്‍ തെക്ക് ശ്രീനിലയം വീട്ടില്‍ ശ്രീജിത്ത് (40) അറസ്റ്റിലായത്.
ആളൊഴിഞ്ഞ വീട്ടിലായിരുന്നു അനധികൃത മദ്യ കച്ചവടം നടത്തിയിരുന്നത്. കസേരയില്‍ പ്രത്യേക അറ നിര്‍മ്മിച്ച് അതിനകത്തായിരുന്നു മദ്യം വില്‍പനയ്ക്ക് സൂക്ഷിച്ചിരുന്നത്. 6.7 ലീറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും പതിനായിരത്തിനാല്‍പത് രൂപയും പിടിച്ചെടുത്തു.