അനധികൃത ബാനറുകളും കൊടികളും വെക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ ഹൈക്കോടതി ഉത്തരവ്
Fri, 13 Jan 2023

കൊച്ചി: അനധികൃത ബാനറുകളും കൊടികളും വെക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ ഹൈക്കോടതി ഉത്തരവ്. രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി, ഉത്തരവ് നടപ്പാക്കാത്ത തദ്ദേശ സെക്രട്ടറിമാർക്കും എസ്.എച്ച്.ഒമാർക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്കി.
അനധികൃത ബോർഡുകൾ നീക്കാനുള്ള തദ്ദേശ സെക്രട്ടറിമാരുടെ നിർദേശം നടപ്പിലാക്കാത്ത ജീവനക്കാർക്കെതിരെയും കോടതിയലക്ഷ്യ നടപടി വരുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിൽ സ്ഥാപിച്ച അനധികൃത ബോർഡുകൾ നീക്കം ചെയ്തതായി തദ്ദേശ സെക്രട്ടറിമാർ ഹൈക്കോടതിയെ അറിയിച്ചു.