മുഖ്യമന്ത്രി പിണറായി വിജയന്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു
ifthar

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റേയും സന്ദേശം പകര്‍ന്നു നടന്ന ചടങ്ങില്‍ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലായിരുന്നു ഇഫ്താര്‍ വിരുന്ന്. മുഖ്യമന്ത്രി പിണറായി വിജയനും പത്നി കമലയും ചേര്‍ന്നു വിരുന്നിലേക്കു വിശിഷ്ടാതിഥികളെ സ്വീകരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മന്ത്രിമാരായ കെ. രാജന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി. അബ്ദുറഹിമാന്‍, ജി.ആര്‍. അനില്‍, കെ.എന്‍ ബാലഗോപാല്‍, ഡോ. ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, പി.എ. മുഹമ്മദ് റിയാസ്, കെ. രാധാകൃഷ്ണന്‍, സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, വി.എന്‍. വാസവന്‍, വീണാ ജോര്‍ജ്, മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരായ അടൂര്‍ ഗോപാലകൃഷ്ണന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, കാനം രാജേന്ദ്രന്‍, സയിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഹാരി തങ്ങള്‍, പി.കെ. സുഹൈബ് മൗലവി, ഗുരുരത്നം ജ്ഞാന തപസ്വി, സ്വാമി സന്ദീപാനന്ദ ഗിരി, ബിഷപ് തോമസ് മാര്‍ യൂസേബിയോസ്, ആര്‍ച്ച്‌ ബിഷപ് തോമസ് ജെ. നെറ്റോ, ബിഷപ് ക്രിസ്തുദാസ്, എ. സെയ്ഫുദ്ദീന്‍ ഹാജി, വടക്കോട്ട് മോയിന്‍കുട്ടി ഫൈസി, മോയിന്‍കുട്ടി മാസ്റ്റര്‍, കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി, ടി.പി. അബ്ദുല്ലകോയ മദിനി, ഡോ. ഹുസൈന്‍ മടവൂര്‍, ടി.കെ. അഷ്റഫ്, ഡോ. നഫീസ്, ഡോ. ഐ.പി. അബ്ദുല്‍ സലാം, എന്‍.എം. അബ്ദുള്‍ ജലീല്‍, കടവനാട് മുഹമ്മദ്, ഡോ. ഇ. മുഹമ്മദ് ഷെരീഫ്, അഹമ്മദ് കുഞ്ഞു, കെ.എം. ഹാരിസ്, കരമന ബയാര്‍, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, സി.കെ. ഹരീന്ദ്രന്‍, എം. വിന്‍സന്റ്, വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി വി.പി. ജോയി, വ്യാവസായിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍, സംസ്ഥാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this story