വേണമെങ്കില്‍ നിന്റെ വീട്ടിലും കടന്നുകയറും'; താനൂരിലേക്ക് വരാന്‍ ആരുടേയും അനുവാദം വേണ്ടെന്ന് കെ എം ഷാജിയോട് മന്ത്രി വി അബ്ദുറഹിമാന്‍

google news
k m shaji

മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ പ്രകോപനപരമായ മറുപടിയുമായി കായിക മന്ത്രി വി അബ്ദുറഹിമാന്‍. താനൂരിലേക്ക് കടന്നുവരാന്‍ മുഖ്യമന്ത്രിക്ക് ഒരാളുടേയും അനുവാദം വേണ്ട. മുസ്ലിം ലീഗിലെ തീവ്രവാദ വിഭാഗത്തിന് വളം വെക്കുന്ന ആളാണ് കെഎം ഷാജി.

വേണമെങ്കില്‍ ഞങ്ങള്‍ നിന്റെ വീട്ടില്‍ പോലും കടന്നുകയറുമെന്നും വി അബ്ദു റഹിമാന്‍ മുന്നറിയിപ്പ് നല്‍കി.ലീഗിന് സ്വാധീനമുളള താനൂരിലെ ദുരന്ത മുഖത്ത് മുഖ്യമന്ത്രിക്ക് വരാന്‍ സാഹചര്യമൊരുക്കിയത് ലീഗിന്റെ മര്യാദയാണെന്ന കെ എം ഷാജിയുടെ പരാമര്‍ശത്തോടായിരുന്നു വി അബ്ദുറഹിമാന്റെ മറുപടി.

'മാറാട് കലാപബാധിത പ്രദേശത്തു പോലും ധീരമായി കടന്നുവന്ന പാര്‍ട്ടി സെക്രട്ടറി ആണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആ മുഖ്യമന്ത്രിക്ക് താനൂരിലേക്ക് കടന്നുവരാന്‍ ഒരാളുടെയും കാരണവന്മാരുടെ അനുവാദം വേണ്ട. മുസ്ലിം ലീഗിലെ തീവ്രവാദ വിഭാഗത്തിന് വളം വെക്കുന്ന ആളാണ് കെഎം ഷാജി. മുസ്ലിം ലീഗിനെ തോല്‍പ്പിച്ചാണ് താനൂരില്‍ രണ്ടു തവണ ഞാന്‍ ജയിച്ചതെന്ന് ഓര്‍ക്കണം,' മന്ത്രി പറഞ്ഞു.

Tags