'കലയ്ക്ക് നിറവും മതവും നല്‍കിയാല്‍ പ്രതിഷേധം കലയിലൂടെ തന്നെ നല്‍കും'; സൗമ്യ സുകുമാരന്‍

rlv

ആര്‍ എല്‍ വി രാമകൃഷ്ണന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാനവീയം വീഥിയില്‍ മോഹിനിയാട്ടം അവതരിപ്പിച്ചു. കലാഞ്ജലി ഫൗണ്ടേഷന്‍ ഡയറക്ടര്‍ സൗമ്യ സുകുമാരനാണ് മോഹിനിയാട്ടം അവതരിപ്പിച്ചത്. സത്യഭാമ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ വ്യപക പ്രതിഷേധമാണ് ഉയരുന്നത്.
'കലയ്ക്ക് നിറവും മതവും നല്‍കിയാല്‍ പ്രതിഷേധം കലയിലൂടെ തന്നെ നല്‍കും. മണിച്ചേട്ടനുമായി നേരത്തെ നല്ല ബന്ധമുണ്ടായിരുന്നു. രാമകൃഷ്ണന്‍ വന്ന വഴി എല്ലാവരും കണ്ടതാണ് അപ്പോള്‍ അങ്ങനെയൊരു കലാകാരന് മേല്‍ ആക്ഷേപം ഉണ്ടാകുമ്പോള്‍ വിഷമം തോന്നി. എന്ത് വൈരാഗ്യം ഉണ്ടെങ്കിലും ഒരാളെ ഇങ്ങനെ നിറത്തിന്റെ പേരില്‍ അധിക്ഷേപിക്കാന്‍ പാടില്ല. കാക്കയെപ്പോലിരുന്നാലും എല്ലാ അമ്മമാര്‍ക്കും സ്വന്തം മക്കള്‍ പൊന്നു പോലെ ആയിരിക്കും. വിദ്യ പഠിക്കാന്‍ വരുന്നവരെ സ്വന്തം മക്കളായി കാണാന്‍ കഴിയുന്നില്ലെങ്കില്‍ ആ പണി ചെയ്യരുത്. ടീച്ചറിനെ രണ്ട് മൂന്ന് ദിവസത്തെ പരിചയം ഉണ്ട്. അന്ന് മുതലേ ടീച്ചറുടെ പദപ്രയോഗങ്ങള്‍ ഇത്തരം ശൈലിയിലാണ്. ടീച്ചര്‍ക്ക് അത് ഒരിക്കലും മാറ്റാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ആര്‍എല്‍വി രാമകൃഷ്ണന്, മോഹിനിയാട്ടം കളിച്ചു തന്നെ ഐക്യദാര്‍ഢ്യം' എന്ന് സൗമ്യ സുകുമാരന്‍ പറഞ്ഞു.
ആര്‍എല്‍വി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. 

Tags