ഇടുക്കിയിൽ കെഎസ്ആര്‍ടിസി ബസിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം
Nov 26, 2024, 15:40 IST
തൊടുപുഴ : സഞ്ചരിച്ചുകൊണ്ടിരിക്കവേ കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉപ്പുതറ ചീന്തലാർ സ്വദേശി സ്വർണ്ണമ്മയാണ് മരിച്ചത്.
മലയോര ഹൈവേയിൽ കട്ടപ്പന-കുട്ടിക്കാനം റൂട്ടിൽ ചിന്നാര്‍ നാലാം മൈലിൽ വെച്ചാണ് സംഭവം. ഇന്ന് രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസിന്‍റെ വാതിലിന് സമീപത്തായിരുന്ന സ്ത്രീ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നാണ് വിവരം.