ഇടുക്കി അണക്കെട്ടിൽ ഒറ്റ ദിവസം ഉയർന്നത് മൂന്നടി വെള്ളം
idukki

തൊടുപുഴ: ഇടുക്കി അണക്കെട്ടിൽ ഒറ്റ ദിവസം കൊണ്ട് ഉയർന്നത് മൂന്നടിയോളം ജലനിരപ്പ്. ബുധനാഴ്ച 2375.34 അടിയായിരുന്ന ജലനിരപ്പാണ് വെള്ളിയാഴ്ച 2378.8 അടിയിലേക്ക് ഉയർന്നത്. ആകെ സംഭരണശേഷിയുടെ 71 ശതമാനമാണിത്.

2403 അടിയാണ് പരമാവധി സംഭരണശേഷി. നിലവിൽ ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടരയടി കൂടി ഉയർന്ന് 2381.53 അടിയെത്തിയാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും. 2382.53 അടിയെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് ഡാമിന്റെ ഷട്ടറുകൾ തുറക്കാനുള്ള നടപടി ആരംഭിക്കും.

വൃഷ്ടിപ്രദേശത്ത് വ്യാഴാഴ്ച 68.4 മില്ലി മീറ്റർ മഴയാണ് പെയ്തത്. കല്ലാർ അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ വ്യാഴാഴ്ച വൈകീട്ട് തുറന്നു. നിലവിൽ മലങ്കര, പൊന്മുടി, ലോവർപെരിയാർ, കല്ലാർകുട്ടി അണക്കെട്ടുകൾ നിലവിൽ തുറന്നിരിക്കുകയാണ്.

Share this story