ഇടുക്കിയിൽ 16 കാരിയെ പീഡിപ്പിച്ച കേസ് ; രണ്ടുപേർ പിടിയിൽ

uggy

ക​ട്ട​പ്പ​ന :16 കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ ഉ​പ്പു​ത​റ പൊ​ലീ​സ്​ അ​റ​സ്റ്റു ചെ​യ്തു. ഒ​രാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഉ​പ്പു​ത​റ അ​യ്യ​പ്പ​ൽ കോ​വി​ൽ നാ​ല​ക​ത്ത് മ​ൻ​സൂ​ർ അ​ലി (47) , ലോ​ൺ​ട്രി ചാ​ലു​ങ്ക​ൽ ശ്രീ​കു​മാ​ർ എ​ന്ന സു​നി​ൽ (38) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

മൂ​ന്നാം പ്ര​തി സാ​ബു വി​ദേ​ശ​ത്താ​ണ്. ഇ​യാ​ളെ നാ​ട്ടി​ലെ​ത്തി​ച്ച് അ​റ​സ്റ്റു ചെ​യ്യാ​നു​ള്ള ശ്ര​മം പൊ​ലീ​സ്​ തു​ട​ങ്ങി​യി​ട്ടു​ണ്ട്. മൂ​ന്നു പേ​രും സു​ഹൃ​ത്തു​ക്ക​ളാ​ണ്. 2022, 2023 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് പ്ര​തി​ക​ൾ പെ​ൺ​കു​ട്ടി​യെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. സ്കൂ​ളി​ൽ ന​ട​ന്ന കൗ​ൺ​സലിങ്ങി​ലാ​ണ് പീ​ഡ​ന വി​വ​രം പ​റ​ഞ്ഞ​ത്. അ​ധ്യാ​പ​ക​രു​ടെ നി​ർ​ദേ​ശ പ്ര​കാ​രം പെ​ൺ​കു​ട്ടി ഉ​പ്പു​ത​റ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. എ​സ്. ഐ. ​മി​ഥു​ൻ മാ​ത്യു, ഗ്രേ​ഡ് എ​സ്.​ഐ. എ​സ്. സി​യാ​ദ്​ മോ​ൻ, സി.​പി.​ഒ. മാ​രാ​യ പി.​പി.​അ​ജേ​ഷ്, ജി​ജോ വി​ജ​യ​ൻ, ജോ​ളി ജോ​സ​ഫ്, എ.​പി. അ​ജി​മോ​ൻ എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട​തി പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തു.

Tags