ഇടുക്കി അടിമാലി വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് പേര്‍ മരിച്ചു

google news
Three people including a one year old child were killed when the traveler traveling in Idukki Adimali tourists overturned

ഇടുക്കി: അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് പേര്‍ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്ന് വിനോദസഞ്ചാരത്തിന് എത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.  

തൻവിക് (1 വയസ്), തേനി സ്വദേശി ഗുണശേഖരൻ (70), ഈറോഡ് സ്വദേശി പി കെ സേതു എന്നിവരാണ് മരിച്ചത്. തമിഴ്നാട്ടിലെ സ്വകാര്യ പ്രഷർ കുക്കർ കമ്പനിയിൽ നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയതായിരുന്നു ഇവർ. കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. 16 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് ദേവികുളം എംഎല്‍എ എ രാജ പ്രതികരിച്ചു.

മൂന്ന് വാഹനത്തിലായാണ് കമ്പനിയിലെ ജീവനക്കാർ ഉല്ലാസയാത്രയ്ക്കായി മൂന്നാറിൽ എത്തിയത്. രണ്ട് ട്രാവലറും ഒരു ഇന്നോവയിലുമായിരുന്നു യാത്ര. ഇതില്‍ ഒരു ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. മരിച്ച കുട്ടിയുടെ അമ്മയുടെ ഗുരുതരമാണ് എന്നാണ് ലഭിക്കുന്ന വിവരം..

Near Adimali Mankulam anakkulam traveller accident death

Tags