എംപിയായിക്കഴിഞ്ഞാല്‍ ഒപ്പിടാനുള്ള പേന വരെ ഇതിനോടകം കിട്ടി ; നവ്യ ഹരിദാസ്
Oct 25, 2024, 06:37 IST
തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങിക്കഴിഞ്ഞുവെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു.
എംപിയായിക്കഴിഞ്ഞാല്‍ ഒപ്പിടാനുള്ള പേന വരെ ഇതിനോടകം തനിക്ക് കിട്ടിയെന്ന് വയനാട് ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ്. വരണാധികാരിക്ക് നാമനിര്‍ദേശ പത്രിക നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നവ്യ.
തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങിക്കഴിഞ്ഞുവെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. വരണാധികാരിയായ ജില്ല കലക്ടര്‍ മേഘശ്രീക്ക് മുമ്പാകെയാണ് നവ്യ ഹരിദാസ് പത്രിക നല്‍കിയത്.
കല്‍പറ്റ എടഗുനി കോളനിയിലെ ഊരുമൂപ്പനായ പൊലയന്‍ മൂപ്പനാണ് കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത്.