പത്മജ വേണുഗോപാലും അനില്‍ ആന്റണിയും ബിജെപിയില്‍ പോയതില്‍ തെറ്റുകാണുന്നില്ല, അവരുടെ തീരുമാനം ; ചാണ്ടി ഉമ്മന്‍

google news
chandy

പത്മജ വേണുഗോപാലും അനില്‍ ആന്റണിയും ബിജെപിയില്‍ പോയതില്‍ തെറ്റുകാണുന്നില്ലെന്ന് ചാണ്ടി ഉമ്മന്‍. അതവരുടെ തീരുമാനമാണ്. അവര്‍ക്ക് ഏത് പാര്‍ട്ടിയില്‍ വേണമെങ്കിലും പോകാം. തന്റെ പാര്‍ട്ടി കോണ്‍ഗ്രസാണ്, തന്റെ നേതാവ് രാഹുല്‍ ഗാന്ധിയാണെന്നും അദ്ദേഹം മുംബൈയില്‍ പറഞ്ഞു.

 രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മുംബൈയില്‍ എത്തിയതായിരുന്നു അദ്ദേഹം. 

ഈ തെരഞ്ഞെടുപ്പില്‍ വീണ്ടും കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്ത് അധികാരത്തിലെത്തും. പാര്‍ട്ടി വിട്ടതിന് പിന്നാലെ പത്മജ വേണുഗോപാലിനെതിരെ പാര്‍ട്ടിയില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങള്‍ കരുണാകരന്റെ നിലവാരത്തിലേക്ക് പത്മജ എത്തിയില്ലെന്ന നിരാശ കൊണ്ടാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം അത്തരത്തിലുള്ള മോശം പ്രസ്താവന താന്‍ ഒരിക്കലും നടത്തില്ലെന്നും പറഞ്ഞു. 

Tags