വനത്തിനകത്ത് വെച്ച് ഭാര്യയുടെ കാലില്‍ ചുറ്റിക കൊണ്ട് അടിച്ച് ഭര്‍ത്താവ്

google news
crime

തിരുവനന്തപുരം;  കാട്ടില്‍ വെച്ച്  ഭാര്യയുടെ കാലില്‍ ചുറ്റിക കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു ആക്രമണം.ഗുരുതരമായി പരിക്കേറ്റ ഭാര്യയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാങ്ങോട് പൊലീസ്സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

പാലോട് പച്ച സ്വദേശി സോജിയും ഭാര്യ മൈലമൂട് സ്വദേശി ഷൈനിയും തമ്മില്‍ കുറച്ച് നാളായി പിണക്കത്തിലായിരുന്നു. എന്നാല്‍ ഇവര്‍ തമ്മില്‍ ഫോണ്‍ വിളികള്‍ ഉണ്ടായിരുന്നു. ഇന്ന് രാവിലെ ഭാര്യയെ ഫോണില്‍ വിളിച്ച് കരുമണ്‍ കോട് വനത്തില്‍ വരാന്‍ ഭര്‍ത്താവ് പറഞ്ഞിരുന്നു. തുടര്‍ന്ന് ഷൈനി വനത്തില്‍ എത്തുകയും അവിടെ വച്ച് വാക്ക് തര്‍ക്കം ഉണ്ടാവുകയുമായിരുന്നു.

തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് കൈയില്‍ കരുതിയിരുന്ന ചുറ്റിക കൊണ്ട് ഭാര്യയുടെ കാലില്‍ അടിക്കുകയായിരുന്നു. പാലോട് പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയും ഷൈനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു പോകുകയും ചെയ്തു.

Tags